സങ്കീർത്തനങ്ങൾ 33:4,5 Psalms 33:4,5 സങ്കീർത്തനങ്ങൾ 104:24-31 Psalms 104:23-31 ഇയ്യോബ് 12:7-13 Job 12:7-13

സങ്കീർത്തനങ്ങൾ 33:4,5
4. യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
5. അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

Psalms 33:4,5
4. For the word of the LORD is right; and all His works are done in truth.
5. He loves righteousness and justice: the earth is full of the goodness of the LORD.

സങ്കീർത്തനങ്ങൾ 104:24-31
24.യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
25.വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
26.അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
27.തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
28.നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
29.തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
30.നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31.യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

Psalms104:24-31
24. O LORD, how manifold are Your works! in wisdom have You made them all: the earth is full of Your riches.
25. So is this great and wide sea, which teems with things innumerable, both small and great.
26. There go the ships: there is that leviathan, which You have made to play therein.
27. These all wait upon You; that You may give them their food in due season.
28. That which You give them they gather: You open Your hand, they are filled with good.
29. You hide your face, they are troubled: You take away their breath, they die, and return to their dust.
30. You send forth Your Spirit, they are created: and You renew the face of the earth.
31. The glory of the LORD shall endure forever: the LORD shall rejoice in His works.

ഇയ്യോബ് 12:7-13
7.മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
8.അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
9.യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
10.സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
11.ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?
12.വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.
13.ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.

Job12:7-13
7. But ask now the beasts, and they shall teach you; and the fowls of the air, and they shall tell you:
8. Or speak to the earth, and it shall teach you: and the fish of the sea shall declare unto you.
9. Who knows not among all these that the hand of the LORD has done this?
10. In whose hand is the soul of every living thing, and the breath of all mankind.
11. Does not the ear test words? and the mouth taste its food?
12. With the ancient is wisdom; and in length of days understanding.
13. With Him is wisdom and strength, He has counsel and understanding.