മത്തായി 5:13-16 Matthew 5:13-16 ഫിലിപ്പിയർ 2:14,15 Philippians 2:14,15 മർക്കൊസ് 9:50 Mark 9:50
മത്തായി 5:16
13. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14.നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15.വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
16.അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
Matthew 5:13-16
13.You are the salt of the earth: but if the salt has lost its savor, how shall it be salted? it is thereafter good for nothing, but to be cast out, and to be trodden under foot of men.
14. You are the light of the world. A city that is set on a hill cannot be hid.
15. Neither do men light a lamp, and put it under a bushel, but on a lamp stand; and it gives light unto all that are in the house.
16. Let your light so shine before men, that they may see your good works, and glorify your Father who is in heaven.
ഫിലിപ്പിയർ 2:14,15
14.വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ.
15.അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
Philippians 2:14,15
14.Do all things without murmurings and disputings:
15.That you may be blameless and harmless, the sons of GOD, without rebuke, in the midst of a crooked and perverse nation, among whom you shine as lights in the world;
മർക്കൊസ് 9:50
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
Mark 9:50
Salt is good: but if the salt has lost its saltiness, how will you season it? Have salt in yourselves, and have peace one with another.