സഭാപ്രസംഗി 7:11,12 6:10-12 യാക്കോബ് 2:8 സദൃശ്യവാക്യങ്ങൾ 14:31 റോമർ 14:10,12,13
Ecclesiastes 7:11,12 6:10-12 James 2:8 Proverbs 14:31 Romans 14:10, 12,13
സഭാപ്രസംഗി 7:11,12
11.ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികൾക്കും അതു ബഹുവിശേഷം.
12.ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.
യാക്കോബ് 2:8
എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.
സഭാപ്രസംഗി 6:10-12
10. ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവന്നു കഴിവില്ല.
11. മായയെ വർദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?
12.മനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽ പോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും?
സദൃശ്യവാക്യങ്ങൾ 14:31
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
റോമർ 14:10,12,13
10. എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
12. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
13.അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ
Ecclesiastes 7:11,12
11. Wisdom is good with an inheritance: and by it there is profit to them that see the sun.
12. For wisdom is a defense, and money is a defense: but the excellence of knowledge is, that wisdom gives life to them that have it.
James 2:8
If you fulfill the royal law according to the scripture, You shall love your neighbor as yourself, you do well:
Ecclesiastes 6:10-12
10. Whatever has been is named already, and it is known that this is man: neither may he contend with him that is mightier than he.
11. Since there are many things that increase vanity, how is man the better?
12. For who knows what is good for man in this life, all the days of his vain life which he spends like a shadow? for who can tell a man what shall be after him under the sun?
Proverbs 14:31
The one who oppresses the poor insults his Creator, but whoever shows favor/is kind to the needy honors Him.
Romans 14:10
Why, then, do you criticize/judge your brother? Or why do you despise your brother? For all of us will stand before the judgment seat of GOD.
12. So then every one of us shall give account of himself to GOD.
13. Let us not therefore judge one another any more: but judge this rather, that no man put a stumblingblock or an occasion to fall in his brother's way.