യോഹന്നാന്‍ 12 : 37-43

ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല.
ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ്‌ ഇത്‌. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്‌?
അതുകൊണ്ട്‌ അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:
അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ്‌ ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്‌ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്‌തു.
അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ ഏശയ്യാ ഇങ്ങനെ പ്രസ്‌താവിച്ചത്‌.
എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന്‌ അവരാരും അത്‌ ഏറ്റുപറഞ്ഞില്ല.
ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു.


St. John 12:37-43


Even after Jesus had performed so many signs in their presence, they still would not believe in him.
38 This was to fulfill the word of Isaiah the prophet: "Lord, who has believed our message and to whom has the arm of the Lord been revealed?"
39 For this reason they could not believe, because, as Isaiah says elsewhere:
40 "He has blinded their eyes and hardened their hearts, so they can neither see with their eyes, nor understand with their hearts, nor turn —and I would heal them."
41 Isaiah said this because he saw Jesus’ glory and spoke about him.
42 Yet at the same time many even among the leaders believed in him. But because of the Pharisees they would not openly acknowledge their faith for fear they would be put out of the synagogue;
43 for they loved human praise more than praise from God.



Communi#socialmediaapostolate
Social Media Apostolate is the official social media department of the Diocese of Kanjirappally. Please do Subscribe our channel.
https://www.youtube.com/channel/UCNrjdnOwB8OZja-3sJoEwsA?view_as=subscriber

Our Facebook page link is given below.
https://www.facebook.com/smakanjirappallydiocese/?modal=admin_todo_tour